വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ സാധ്യതകളുള്ള ഹാര്‍ഡ് വെയര്‍ നെറ്റ് വർക്കിങ് ഇന്റർനാഷണൽ സർട്ടിഫിക്കേഷനോടെ സ്കോളർഷിപ്പോടുകൂടി പഠിക്കാം ഏറ്റുമാനൂർ ജി


ഏറ്റുമാനൂർ: ജി-ടെക് സെന്ററിൽ 2 പുതിയ കോഴ്‌സുകൾ ആരംഭിച്ചു. വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ സാധ്യതകളുള്ള ഹാര്‍ഡ് വെയര്‍ നെറ്റ് വർക്കിങ്, ഫാഷൻ ഡിസൈനിങ് കോഴ്‌സുകളാണ് സെന്ററിൽ പുതുതായി ആരംഭിച്ചിരിക്കുന്നത്. പുതിയ ഡിവിഷനുകളുടെ ഉത്ഘാടനം ഓൾ കേരള ജി-ടെക് മാർക്കറ്റിങ് മാനേജർ അൻവർ സാധിഖ് നിർവഹിച്ചു.



വിദേശത്തും സ്വദേശത്തും ഐ ടി മേഖലകളിലും ഇൻഫ്രാസ്ട്രക്ച്ചർ മേഖലകളിലും നിരവധി തൊഴിൽ സാധ്യതകളുള്ള ഹാര്‍ഡ് വെയര്‍ നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ, ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ, വിഷ്വലൈസേഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സി സി ടി വി, സൈബർ സെക്യൂരിറ്റി എന്നീ കോഴ്‌സുകൾ സ്കോളർഷിപ്പോടുകൂടി പഠിക്കുവാനുള്ള അവസരമാണ് ഏറ്റുമാനൂർ ജി-ടെക് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള ഫാഷൻ ഡിസൈനിങ് കോഴ്‌സുകൾ അത്യാധുനിക സംവിധാനങ്ങളോടെ പഠിക്കുവാനും ഒപ്പം ജോലി നേടാനുമുള്ള അവസരമാണ് ഏറ്റുമാനൂർ ജി-ടെക് ഒരുക്കിയിരിക്കുന്നത്.



കമ്പ്യൂട്ടർ ബേസിക്ക്സ്, അക്കൗണ്ടിങ്, പ്രോഗ്രാമിങ്, മൾട്ടിമീഡിയ ഡിവിഷനുകളും സെന്ററിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലയിലെ 2 കോഴ്‌സുകളാണ് ഏറ്റുമാനൂർ സെന്ററിൽ ആരംഭിച്ചിരിക്കുന്നത് എന്ന് ഓൾ കേരള ജി-ടെക് മാർക്കറ്റിങ് മാനേജർ അൻവർ സാധിഖ് പറഞ്ഞു.

ഉത്ഘാടന ചടങ്ങിൽ ജി-ടെക് കോട്ടയം ജില്ലാ ഏരിയ മാനേജർ അനൂപ് മോഹൻ, ഡയറക്ടർ ശ്രീലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.