കിടങ്ങൂർ: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. കിടങ്ങൂർ എൽ.പി.ബി സ്‌കൂളിൽ നടന്ന തൊഴിൽ സഭ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് തൊഴിൽ സഭകൾ ചേരുന്നത്.
തൊഴിൽ അന്വേഷിക്കുന്ന എല്ലാവർക്കും അനുയോജ്യമായ തൊഴിലുകൾ കേരളത്തിനകത്തും പുറത്തും വീടിനകത്തും വീടിനടുത്തും ലഭ്യമാകുന്നതിനുള്ള വൈവിധ്യമായ തൊഴിൽ വിപണിയെപറ്റിയുള്ള ചർച്ചകൾ തൊഴിൽ സഭയിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. മേഴ്സി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, പഞ്ചായത്തംഗങ്ങളായ തോമസ് മാളിയേക്കൽ, സനിൽകുമാർ, ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്, കുഞ്ഞുമോൾ ടോമി, സുനി അശോകൻ, കെ.ജി. വിജയൻ, പി.ജി. സുരേഷ്,
സി.ഡി.എസ്. ചെയർപേഴ്സൺ മോളി ദേവരാജൻ, സംരംഭകരായ വിനോദ് കരപ്പാറ്റിയേൽ, ബിജു ജോസഫ് വലിയപറമ്പിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. അനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.