കോട്ടയം: വാട്ട്സ്ആപ്പ് വീണ്ടും പണിമുടക്കിയതോടെ ഒരു മണിക്കൂറിലേറെയായി സേവനങ്ങൾ ഉപയോഗിക്കാനാകാതെ ഉപഭോക്താക്കൾ. കഴിഞ്ഞ ഒരു മണിക്കൂറായി വാട്ട്സ്ആപ്പ് സേവനങ്ങൾ ഒന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല.
തുടക്കത്തിൽ അയക്കുന്ന മെസ്സേജുകൾക്ക് ഡബിൾ ടിക്കുകൾക്ക് പകരം സിംഗിൾ ടിക്ക് ആണ് ലഭിച്ചത്. പിന്നീട് മെസ്സേജുകൾ ലഭിക്കാതെയും അയയ്ക്കാനും സാധിക്കാതെയായി. എന്നാൽ അയക്കുന്ന മെസ്സേജുകൾ ഡെലിവെർഡ് ടിക്ക് ലഭിച്ചില്ലെങ്കിലും മറുതലയ്ക്കൽ ലഭിച്ചിരുന്നു. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം ഇതും നിലയ്ക്കുകയായിരുന്നു.
ഇപ്പോൾ ഒരു മണിക്കൂറിലേറെയായി വാട്ട്സ്ആപ്പ് സേവനം നിലച്ചിരിക്കുകയാണ്. രാജ്യത്തടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ട്സ്ആപ്പ് പണിമുടക്കിയിരിക്കുകയാണ്. സംഭവത്തിൽ വാട്ട്സ്ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
