കോട്ടയം: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ചു വിപുലമായ ആരോഗ്യ പരിശോധനകളുമായി കാരിത്താസ് ആശുപത്രി. ഇടുക്കി കുമളിയിൽ
കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ആരോഗ്യ പരിശോധനകൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ചു നടന്ന ഈ ആരോഗ്യ പരിശോധനകൾക്ക് ന്യൂറോളജി ,കാർഡിയോളജി ,ഗ്യാസ്‌ട്രോളജി, ഓർത്തോ, ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധ സംഘം ഡോക്ടർമാരാണ് നേതൃത്വം നൽകിയത്. മെഡിക്കൽ ക്യാമ്പിൽ പക്ഷാഘാതത്തെ നേരിടേണ്ട വിധത്തെ കുറിച്ചുള്ള ബോധവത്കരണ ക്‌ളാസുകൾ ഉൾപ്പെടെ കാരിത്താസ് നേഴ്‌സിങ് കോളേജിലെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. റൈഞ്ചർ വുഡ് റിസോർട്ട് തേക്കടി, കുമളി ജനമൈത്രി പോലീസ് ,എസ് എൻ ഡി പി കുമളി ശാഖ നമ്പർ 124, എന്നിവരുടെ സഹകരണത്തോടെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കുമളി സബ് ഇൻസ്‌പെക്ടർ സലീം രാജ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയക്ടർ റവ. ഡോ ബിനു കുന്നത്ത്, കാരിത്താസ് ആശുപത്രി ജോയിൻ്റ് ഡയക്ടർ ഫാ. ജോയ്‌സ് നന്ദിക്കുന്നേൽ, കട്ടപ്പന സബ് ഇൻസ്‌പെക്ടർ സുരേഷ് ഡി, സന്തോഷ് കുമാർ ഡി, എന്നിവർ പങ്കെടുത്തു.
