ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം കോട്ടയത്ത് ദൃശ്യമാകുക 5 ശതമാനത്തിൽ താഴെ മാത്രം.

കോട്ടയം: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണവും ഭാഗിക സൂര്യഗ്രഹണവും ഇന്ന് ദൃശ്യമാകും. ഇന്ത്യയിൽ സൂര്യഗ്രഹണം കൂടുതലായി ദൃശ്യമാകുന്നത് ജമ്മുകശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ്. വടക്ക്-തെക്കു സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. 

സംസ്ഥാനത്ത് വടക്കൻ കേരളത്തിലാണ് കൂടുതലായും സൂര്യഗ്രഹണം ദൃശ്യമാകുക. വൈകിട്ട് 5 മണി മുതൽ 6 മണി വരെയാണ് ഗ്രഹണസമയം. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ സൂര്യഗ്രഹണം കൂടുതലായും മധ്യ ജില്ലകളിൽ കുറവായും ഗ്രഹണം ദൃശ്യമാകും. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ തെക്കൻ ജില്ലകളിൽ 5 ശതമാനത്തിൽ താഴെ മാത്രമായിരിക്കും ഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം ഒരിക്കലും നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കരുത്.

ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഇനി അടുത്ത ഭാഗിക സൂര്യഗ്രഹണം വീക്ഷിക്കുന്നതിനായി 10 വർഷങ്ങൾ കഴിയണം. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായി മറയുന്ന പ്രതിഭാസമാണ് ഭാഗിക സൂര്യഗ്രഹണം.