ആസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ സാറാ കിർലെവ്‌ കാരിത്താസ് ആശുപത്രി സന്ദർശിച്ചു.

കോട്ടയം: ആസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ സാറാ കിർലെവ്‌ കാരിത്താസ് ആശുപത്രി സന്ദർശിച്ചു. ഗുരുതര രോഗാവസ്ഥയിൽ പെട്ട് വിഷമിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട്  നേരിടിന്നവരെ സഹായിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായാണ് കോൺസുലേറ്റ് ജനറൽ സാറാ കിർലെവ്‌ കാരിത്താസ്  ആശുപത്രിയിൽ എത്തിയത്. ഇതിൻ്റെ ഭാഗമായി തിരഞ്ഞെടുക്കപെട്ട രോഗികൾക്ക് സൗജന്യ മാമ്മോഗ്രാം പരിശോധ ഉൾപ്പെടെ നിരവധി  ചികിത്സാ സഹായം ലഭ്യമാകും. കോട്ടയം റോട്ടറി ക്ലബ്ബിൻ്റെ സഹകണത്തോടെയാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. കാരിത്താസ് ആശുപത്രിയിൽ എത്തിയ ആസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ സാറാ കിർലെവിനെ  ആശുപത്രി  ഡയറക്ടർ  റവ .ഡോ  ബിനു കുന്നത്ത്‌  സ്വീകരിച്ചു. കാരിത്താസ്  ആശുപത്രി ജോയിൻ്റ് ഡയറക്ടർ ഫാ ജോയിസ് നന്ദിക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.