കോട്ടയം: പോലീസ് സ്മ്യതിദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേത്യത്വത്തിൽ കോട്ടയം വൈ എം സി എ ഹാളില്‍ വെച്ച് ഫോട്ടോ പ്രദര്‍ശനം നടന്നു . ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് നിര്‍വഹിച്ചു. പോലീസിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും,മറ്റു സേവനങ്ങളെക്കുറിച്ചുള്ള അറിവും പ്രദർശനത്തിലൂടെ ജനങ്ങൾക്ക് സാധ്യമായി. പോലീസ് സേനയിലെ കാലാനുസൃതമായ മാറ്റങ്ങളെ ക്കുറിച്ചുള്ള ഫോട്ടോപ്രദർശനം പൊതുജനങ്ങൾക്ക് വേറിട്ട ഒരു അനുഭവമാണ് നല്‍കിയത്. ചടങ്ങിൽ ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ, വൈ എം സി എ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
കോട്ടയം ജില്ലാ പോലീസിന്റെ ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമായി.
