കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹിന്ദി കോഴ്‌സുകൾ ആരംഭിച്ചു.


കടുത്തുരുത്തി : സെന്റ് മേരിസ് താഴത്തു പള്ളിയുടെ ആഭിമുഖ്യത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ടും ഓഫ് ഡെവലപ്മെന്റും (MIED) ദക്ഷിണ ഹിന്ദി പ്രചാരസഭയും ( DBHPS)  സംയുക്തമായി ചേർന്ന് ഹിന്ദി പ്രവേശിക ,  രാഷ്ട്രഭാഷ വിശാരദ്, രാഷ്ട്ര ഭാഷാ പ്രവീൺ എന്നീ UGC, PSC ഗവൺമെന്റ് അംഗീകൃത കോഴ്സുകളുടെ പഠനത്തിന് തുടക്കം കുറിച്ചു.  ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ അധ്യക്ഷത വഹിച്ച യോഗം  രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡോ. ബാബു ജോസഫ്,ജോസ് രാഗാദ്രി,റീന സി കെ, തോമസ് വെട്ടുവഴി, ബിബിൻ ചാമക്കാലായിൽ എന്നിവർ പ്രസംഗിച്ചു. നവംബർ 5 വരെ കോഴ്സിന് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :-  95398 90560