കോട്ടയം കുറിച്ചിയിൽ ഹോട്ടലിന് നേരെ കല്ലേറ്, കടകൾക്ക് നേരെയും കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെയും കല്ലെറിഞ്ഞത് ഹെൽമെറ്റ് ധാരികൾ.


കോട്ടയം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ കോട്ടയത്ത് വീണ്ടും അക്രമം. കോട്ടയം കുറിച്ചിയിൽ ഹോട്ടലിന് നേരെ കല്ലേറുണ്ടായി. കോട്ടയം കുറിച്ചിയിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ ഹോട്ടലിനു നേരെയാണ് കല്ലേറുണ്ടായത്.

ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിച്ചു എത്തിയവരാണ് കല്ലേറ് നടത്തിയത്. ഹോട്ടലിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചത് സ്ഥലത്തെത്തിയ പോലീസ് പരിശോധിക്കുന്നുണ്ട്. സംക്രാന്തിയിൽ ലോട്ടറിക്കടയിലും അക്രമം നടത്തിയത് ഹെൽമെറ്റ് ധാരികളാണെന്നു ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ അക്രമം നടത്തിയയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലെറിഞ്ഞതും ഇത്തരത്തിൽ ഇരുചക്ര വാഹനത്തിലെത്തിയ ഹെൽമെറ്റ് ധാരികളാണെന്നാണ് ലഭിക്കുന്ന വിവരം. ഹർത്താലിൽ കടകൾക്ക് നേരെയും കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെയും കല്ലെറിഞ്ഞത് ഹെൽമെറ്റ് ധാരികളാണ്. ഹെൽമെറ്റ് ധരിച്ചിരിക്കുന്നതിനാൽ സി സി ടി വി ദൃശ്യങ്ങളിൽ ഇവരുടെ മുഖം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.