ഹർത്താലിൽ ബസ്സുകൾക്ക് നേരെ അക്രമം; ജില്ലയിൽ കെ എസ് ആർ ടി സി സർവ്വീസ് നിർത്തി വെച്ചു.


കോട്ടയം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ ബസ്സുകൾക്ക് നേരെ അക്രമമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ കെ എസ് ആർ ടി സി സർവ്വീസ് നിർത്തി വെച്ചു. കോട്ടയം,പാലാ,ചങ്ങനാശ്ശേരി ഡിപ്പോകളിൽ നിന്നുള്ള സർവീസുകളാണ് നിർത്തി വെച്ചിരിക്കുന്നത്. ജില്ലയിൽ അഞ്ചോളം ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. അക്രമത്തിൽ ബസ്സിന്റെ ചില്ലുകൾ തകർന്നു. സംസ്ഥാന വ്യാപകമായി മുപ്പതിലധികം കെ എസ് ആർ ടി സി ബസ്സുകളുടെ ചില്ലുകളാണ് ഇന്നത്തെ ഹർത്താൽ അക്രമത്തിൽ തകർന്നത്. ചങ്ങനാശേരി–ചിങ്ങവനം റൂട്ടിൽ രണ്ടു കെഎസ്ആർടിസി ബസുകൾക്കു നേരെയാണ് അക്രമമുണ്ടായത്.