കോട്ടയത്തു നിന്നും മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ കല്ലേറ്, 15 വയസുകാരിയടക്കം മൂന്ന് യാത്രക്കാർക്ക് പരിക്ക്.


കോട്ടയം: കോട്ടയത്തു നിന്നും മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെയുണ്ടായ കല്ലേറിൽ 15 വയസുകാരിയടക്കം മൂന്ന് യാത്രക്കാർക്ക് പരിക്ക്.

കണ്ണൂരിൽ വളപട്ടണം പാലത്തിനു സമീപം പാപ്പിനിശ്ശേരിയിൽ വെച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനു നേരെ കല്ലേറുണ്ടായത്. അക്രമത്തിൽ ബസിന്റെ സൈഡ് ഗ്ലാസ് തകർന്നു.

പത്തനംതിട്ട സ്വദേശികളായ പങ്കജം (54), പ്രസന്ന ( 62 ), അനഘ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. 

ചിത്രം: ഹർത്താൽ അനുകൂലികൾ തകർത്ത കെ എസ് ആർ ടി സി ബസ്സുകൾ.