ഗുണനിലവാരമില്ല, സംസ്ഥാനത്ത് 10 മരുന്നുകൾ നിരോധിച്ചു.


തിരുവനന്തപുരം: പരിശോധനയിൽ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതോടെ സംസ്ഥാനത്ത് 10 മരുന്നുകൾ നിരോധിച്ചു. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ വിവിധ ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും ആണ് സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചത്. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:

*Maiden's Easiprin (Gastro­ resistant Aspirin Tablets IP 75mg), M/s. Maiden Pharmaceuticals Ltd., 81 HSIDC, Industrial Area, Kundli - 131 028, Distt. Sonepat, Hariyana, MT 21­378, October/2023, 

*CALCIFIX Calcium Citrate malate & Vitamin D3 Tablets, M/s. NANOCEUT THERAPEUTICS PVT. LTD. R.S.No.104/19A, E.V.R Street, Sedarapet, Puducherry­605 111, NTT211236, October/2022, 

*Calcium and Vitamin D3 Tablets IP Shel D­500, M/s. TRITON HEALTHCARE PVT LTD.No.50, GST Road, Kallapiranpuram, Padalam Via, Madurantagam Taluk Chengalpattu Dist­603 308, Tamil Nadu, SDE 2201,  December/2023, 

*Aspirin Gastro-resistant Tablets IP 75mg, M/s.Kerala State Drugs & Pharmaceuticals Ltd, Kalavoor P.O, Alappuzha­688522, ET 1026, July/2023, 

*Albovet­600 (Albendazole Bolus IP (Vet),M/s. Karnani Pharmaceuticals Pvt. Ltd, Factory:38, Pharma City, Selaqui, Dehradun, Uttarakhand­248 011, T­13883, January/2024, *COMPOUND BENZOIN TINCTURE IP,M/s. The Pharmaceuticals & Chemicals Travancore Pvt. Ltd, Thiruvananthapuram, 7537,  August/2024, 

*Oseltamivir Capsules IP 75mg, M/s. Unicure India Ltd, Plot No.46(B)/49(B), Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, OS1CA003, May/2023, 

*Oseltamivir Capsules IP 75mg, M/s. Unicure India Ltd, Plot No.46(B)/49(B), Vill. Raipur, Bhagwanpur, Roorkee, Distt. Haridwar, Uttarakhand, OS1CA002, April/2023, 

*MUSTONE (PYRIDOSTIGMINE Bromide Tablets IP 60mg),M/s BVK'S Bioscience Pvt Ltd, 789, First Floor, Rakanpur Idnustrial Area, Rakanpur, Ta Kalol, Dist. Gandhinagar, Gujarath­382­ 721, 2021078,  December/2023, 

*Rabeprazole Tablets IP, Rolvan ­20, Shiv Industries, Old Gas Godown , Village ambota, Sector­5, Parwanoo, Dist. Solan, (H.P) 173220, ST­5188,  November/2022.