മണിമല കോട്ടാങ്ങലിൽ റെഡിമിക്സ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം.


മണിമല: മണിമല കോട്ടാങ്ങലിൽ റെഡിമിക്സ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. ചുങ്കപ്പാറയിൽ ഫർണീച്ചർ വ്യാപാരിയായിരുന്ന കല്ലുകൊമ്പിൽ ഉമ്മർ റാവുത്തർ(70) ആണ് മരിച്ചത്. കോട്ടാങ്ങൽ പുത്തൂർ പടിയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വയോധികന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. റെഡിമിക്സ് ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയുടെ വശങ്ങളിൽ തട്ടി അപകടം സംഭവിച്ചതാണെന്നും ബൈക്കിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിൽ ഇടിച്ചതാണെന്നും നാട്ടുകാർ പറയുന്നു. പെരുമ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.