കോട്ടയം തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.


തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി (17) ആണ് വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽനിന്നു മൂവാറ്റുപുഴയാറിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ അർധരാത്രി 12.30 നാണ് സംഭവം ഉണ്ടായത്. വൈകിട്ട് വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ജിൻസി ഉറങ്ങാൻ കിടന്നതായാണ് വീട്ടുകാർ പറയുന്നത്. വീട്ടുകാർ ഉറങ്ങിയ ശേഷം വീടുവിട്ടിറങ്ങിയ ജിൻസി പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. തിരുവനന്തപുരം നവോദയ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ജിൻസി അവധിക്ക് വീട്ടിലെത്തിയ ശേഷം മടങ്ങാനിരിക്കുകയായിരുന്നു. വിദ്യാർത്ഥിനി പുഴയിലേക്ക് ചാടുന്നത് കണ്ട ഓട്ടോ ഡ്രൈവറാണ് വിവരം പോലീസിലും അഗ്നി രക്ഷാ സേനയിലും അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. മാതാവ്: മോളി പൗലോസ്. സഹോദരങ്ങൾ: ജിൻസ്, ജിനു.