18 സ്‌കൂളുകളിൽ ഷീപാഡ് പദ്ധതി പൂർത്തീകരിച്ച് പാമ്പാടി ബ്ലോക്ക്.


കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 18 സ്‌കൂളുകളിൽ ഷീ പാഡ് യൂണിറ്റ് പദ്ധതി പൂർത്തിയായി. 11.50  ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാന ഇൻഡസ്ട്രിയൽ എന്റർപ്രൈസിന്റെ സഹകരണത്തോടെയാണ് അലമാര, ഇൻസിനറേറ്റർ, പാഡുകൾ എന്നിവ അടങ്ങുന്ന ഒരു യൂണിറ്റ് വീതം നൽകിയത്. പെൺകുട്ടികളുടെ ശുചിമുറികളോടു ചേർന്നു സ്ഥാപിച്ചിട്ടുള്ള ഡിസ്പെൻസറിൽ ബട്ടൺ അമർത്തിയാൽ സൗജന്യമായി പാഡുകൾ ലഭിക്കും. മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ, ആനിക്കാട് എൻ.എസ്.എസ്. ഹൈസ്‌കൂൾ, അരീപ്പറമ്പ് ഗവൺമെന്റ് എച്ച്.എസ്., ആനിക്കാട് സെന്റ് തോമസ് എച്ച്.എസ., ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ,പാമ്പാടി വി.വി.എസ്.ജി.എച്ച്.എസ്.എസ്., ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, പാമ്പാടി എം.ജി.എം. ഹൈസ്‌കൂൾ , സേക്രട്ട് ഹാർട്ട് ഹൈസ്‌കൂൾ പങ്ങട , സെന്റ് മേരീസ് എച്ച്.എസ് ഇളങ്ങുളം, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ കിടങ്ങൂർ, ഗവൺമെന്റ് എൻ.എസ്.എസ്. പനമറ്റം, സെന്റ് തോമസ് ഹൈസ്‌കൂൾ സൗത്ത് പാമ്പാടി, സെന്റ് ജോസഫ് എച്ച്.എസ്. മറ്റക്കര, ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് ഗേൾസ് ഹൈസ്‌കൂൾ മണർകാട്, പി.ടി.എം. ഗവൺമെന്റ് ഹൈസ്‌ക്കൂൾ വെള്ളൂർ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ കിടങ്ങൂർ, പി.വി.എസ്. ഗവൺമെന്റ് എച്ച്.എസ്.എസ്. പാമ്പാടി എന്നിവിടങ്ങളിലാണ് ഷീ പാഡ് യൂണിറ്റ് സ്ഥാപിച്ചത്. യൂണിറ്റുകളുടെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച ചുമതല അതത് സ്‌കൂളുകൾക്കാണ്.