കോട്ടയത്ത് മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു, വീട്ടിൽ നിന്നും ഒച്ചയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മാതാവിനെയും



അയർക്കുന്നം: കോട്ടയത്ത് മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. കോട്ടയം അയർക്കുന്നം പാദുവായിലെ ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. അയർക്കുന്നം പാദുവ താന്നിക്കപ്പടിയിൽ രാജമ്മ(65) ആണ് മരിച്ചത്.

സംഭവത്തിൽ രാജമ്മയുടെ മകൾ രാജശ്രീ(40)യെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ ഇവരുടെ വീട്ടിൽ നിന്നും ഒച്ചയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. വീട്ടിൽ നിന്നും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മാതാവിനെയും വാക്കത്തിയുമായി നിൽക്കുന്ന മകളെയുമാണ്.




രാജശ്രീ വര്ഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു എന്നാണു നാട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് രാജമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.