കോട്ടയം: കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം ഗിന്നസ് വേൾഡ് റെക്കോർഡിൻ്റ ഭാഗമായി. ഭാരതത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ഒരാഴ്ചകൊണ്ട് ഏറ്റവും കൂടുതൽ ജനങ്ങളിൽ പക്ഷാഘാതത്തിൻ്റ അവബോധം എത്തിക്കുക എന്ന ദൗത്യത്തിലാണ് Boehringer Ingelheim ന്റെ കൂടെ കാരിത്താസും ഗിന്നസ് റെക്കോർഡിൽ പങ്കാളികൾ ആയത്.
കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്, ന്യൂറോ സയൻസ് വിഭാഗം തലവനും കൺസൾട്ടന്റ് ന്യൂറോളജിസ്റ്റുമായ ഡോ. ജോസഫ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് അംഗീകാരം ഏറ്റുവാങ്ങി. ന്യൂറോളജി വിഭാഗത്തിലെ സീനിയർ ഡോക്ടർമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്ട്രോക്കിൻ്റ ആധുനിക ചികിത്സകളെല്ലാം ലഭിക്കുന്ന മധ്യതിരുവിതാംകൂറിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്ററായ കാരിത്താസ് ന്യൂറോസയൻസ് ഇതുവരെ ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയിലൂടെ തിരിച്ചു കൊണ്ടുവന്നത് എന്ന് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത് പറഞ്ഞു.