കോട്ടയത്ത് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.


കോട്ടയം: കോട്ടയത്ത് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കോട്ടയം ഈരയില്‍ക്കടവില്‍ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിന് 87 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച  പുതിയ കെട്ടിടമാണ് കഴിഞ്ഞ ദിവസം മന്ത്രി ഉത്‌ഘാടനം ചെയ്തത്.

ക്ഷീരോത്പ്പാദനം ഊർജ്ജിതപ്പെടുത്തുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയാണ്  സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്ന് മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും സമഗ്ര ഇന്‍ഷുറന്‍സ്  പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനുള്ള പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

വിവിധയിനം തീറ്റപ്പുല്ലിനങ്ങൾ പരിചയപ്പെടുത്തുന്നതിന് ക്ഷീരപരിശീലനകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയ ലൈവ് ഹെർബേറിയം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തോമസ് ചാഴികാടൻ എം.പി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി എന്നിവർ സന്ദർശിച്ചു.