ശബരിമല: വിഷു പുലരിയെ വരവേൽക്കാനും വിഷുക്കണി ദർശനത്തിനുമായി സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. നാളെയാണ് വിഷു. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം പുലർച്ചെ 4 മുതൽ 7 വരെ തീർത്ഥാടകർക്ക് കണി ദർശനം ഉണ്ടാവും. ദർശനത്തിനെത്തുന്നവർക്ക് തന്ത്രിയും മേൽശാന്തിയും ചേർന്ന് വിഷുക്കൈനീട്ടം നൽകും. വിഷുക്കണി ദർശനത്തിനായി 32,684 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് ഇല്ലാതെ ദർശനത്തിന് എത്തുന്ന മുഴുവൻ ഭക്തരെയും സ്‌പോട് രജിസ്‌ട്രേഷൻ വഴി ദർശനത്തിന് കടത്തി വിടണമെന്ന് നിർദ്ദേശമുണ്ട്. മേടമാസ-വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഏപ്രിൽ 18 ന് അടയ്ക്കും.
വിഷുക്കണി ദർശനത്തിനൊരുങ്ങി സന്നിധാനം, ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 32,684 പേർ.