പാലാ: കേരളാ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാലാ അഗ്രിമ മാർക്കറ്റിൽ വിഷു ഈസ്റ്റർ ആഘോഷങ്ങൾക്കാവശ്യമായ കാർഷിക വിഭവങ്ങൾ ഒരുക്കിക്കൊണ്ട് കാർഷിക ഉത്പന്നങ്ങളുടെ വിപണി ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം പി എസ് ഡബ്ള്യു എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ നിർവ്വഹിച്ചു. സിബി കണിയാമ്പടി, ജോസുകുട്ടി കണ്ടത്തിൽ, സാജു വടക്കൻ, ബ്രദർ എബിൻ പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു. സിൽവിയ തങ്കച്ചൻ, ആൻസിൽ ജോർജ്, ജോയി വടക്കുന്നേൽ, ആലീസ് ജോർജ് ,ജോബ് ജോയി പുള്ളിക്കാട്ടിൽ എന്നിവർ നേതൃത്യം നൽകി.
വിഷു ഈസ്റ്റർ കാർഷിക വിപണി പാലാ അഗ്രിമയിൽ ആരംഭിച്ചു.