കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര ഇന്നും നാളെയും വൈക്കത്ത് പര്യടനം നടത്തും. പര്യടനത്തിൻ്റെ നിയോജക മണ്ഡല തല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വെള്ളൂർ കവലയിൽ സി.കെ ആശ എം.എൽ.എ നിർവ്വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സുനിൽ, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലൂക്ക് മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം അമൽ, ഗ്രാമ പഞ്ചായത്തംഗം നിഖിൽ കുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് തലയോലപ്പറമ്പ്, ടോൾ ജംഗ്ഷൻ നാനാടം എന്നിവിടങ്ങളിലും നാളെ ബണ്ട് റോഡ് ജംഗ്ഷൻ, ഉല്ലല, ടി.വി പുരം, വൈക്കം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ തത്സമയ ക്വിസ്, കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ നടത്തും. വികസന ക്ഷേമ പദ്ധതികൾ അടിസ്ഥാനപ്പെടുത്തിയുള്ള തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകുന്നവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിക്കും. കലാഭവന്‍ രാജാ റാം, കാലാഭവന്‍ ഷൈനി പ്രസാദ്, സുജിത്ത് ലാല്‍ എന്നിവര്‍ ഗാനമേളയും പ്രിയ ശ്രീനിവാസൻ ക്വിസ് പരിപാടിയും നയിക്കും. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ എന്റെ കേരളം പ്രചാരണ യാത്ര പര്യടനം പൂർത്തീകരിച്ചു.
ചിത്രം:
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം പ്രചരണയാത്രയിൽ തിടനാട് ടൗണിൽ നടന്ന തത്സമയ ക്വിസ് മത്സരത്തിലെ വിജയിയായ ദിവ്യ അനൂപിന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ സമ്മാനം നൽകുന്നു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് സമീപം.