കോട്ടയത്ത് ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണു പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ച സംഭവം: പെൺകുട്ടിയുടേത് ആത്മഹത്യയെന്ന്‌ പോലീസ്.


കോട്ടയം: കോട്ടയത്ത് ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണു പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടേത് ആത്മഹത്യയെന്ന്‌ പോലീസ്. ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ്  കോട്ടയം കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന റെയാൻ സൂസൻ മേരി (15) യെയാണ് ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ മാതാവ് വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ഫ്ലാറ്റിൽ നിന്നും ചാടിയതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായും മാതാവിന്റെ മൊഴികളിൽ വ്യക്തത വരുത്താനായിട്ടില്ല എന്നുമാണ് പോലീസ് പറയുന്നത്. രാത്രി പെൺകുട്ടിയ കാണാതായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

തുടർന്ന് ഫ്ലാറ്റിൽ നിന്നും വീണാതായുള്ള വിവരം അറിഞ്ഞു എത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് പെൺകുട്ടി വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും പോലീസും ചേർന്ന് കുട്ടിയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം നടത്തി വരികയാണ്. പിതാവ് ടെന്നി കുര്യൻ അമേരിക്കയിൽ ജോലി ചെയ്യുകയാണ്. നാൾ ക്ലാസ് വരെ റേയാന്റെ പഠനവും അമേരിക്കയിലായിരുന്നു. കോട്ടയം പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.