നാടിനെ കണ്ണീരിലാഴ്ത്തി ധ്യാനിന്റെ വിയോഗം, എരുമേലിയിൽ വീട്ടുമറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണു മരിച്ച 4 വയസ്സുകാരന്റെ സംസ്കാരം ഇന്ന്.


എരുമേലി: എരുമേലിയിൽ വീട്ടുമറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണു മരിച്ച 4 വയസ്സുകാരന്റെ സംസ്കാരം ഇന്ന്. മുട്ടപ്പള്ളി കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി എച്ച് സി കൗൺസിലർ വെച്ചൂച്ചിറ)യുടെ മകൻ ധ്യാൻ രതീഷ്(6) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. ധ്യാനിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ധ്യാനിന്റെ അപകടവാർത്ത നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മുട്ടപ്പള്ളിയിൽ വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടയിൽ വീടിനോട് ചേർന്ന ചുറ്റുമതിൽ ഇല്ലാതിരുന്ന കിണറ്റിലാണ് ധ്യാൻ അപകടത്തിൽപെട്ടത്.

സഹോദരി ദിയയുടെ കൂടെ കളിക്കുന്നതിനിടെ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് ധ്യാൻ കിണറ്റിനുള്ളിൽ വീണു അപകടത്തിൽപെട്ടത് കണ്ടത്. അപകട വിവരം അറിയിച്ചതിനെ തുടർന്നു നാട്ടുകാരെത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്ന് കരയ്‌ക്കെത്തിച്ചത്.  ഇരുപത് മിനിറ്റോളം കുട്ടി കിണറ്റിൽ കിണറ്റിലകപ്പെട്ടു. ഉടൻ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ധ്യാനിൻ്റെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. തലയ്‌ക്കേറ്റ മുറിവാണ് കുട്ടിയുടെ മരണകാരണം. കുട്ടിയുടെ അമ്മ സുമോൾ വിദേശത്താണ് ജോലിചെയ്യുന്നത്.