കടുത്തുരുത്തി: കടുത്തുരുത്തിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രികൾച്ചറൽ പാർക്ക് കാണാനെത്തിയ കൊടുങ്ങല്ലൂർ ഓറ എഡിഫൈ ഗ്ലോബൽ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കൊടുങ്ങല്ലൂർ മേത്തല കൊല്ലിയിൽ വീട്ടിൽ ഫാത്തിമ നസീർ (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. സ്‌കൂളിൽ നിന്നും അഗ്രികൾച്ചറൽ പാർക്ക് കാണാനെത്തിയ ഫാത്തിമ കൂട്ടുകാരുമൊത്ത് പാർക്കിൽ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.