ഫെയർ സ്റ്റേജ് നിരക്കുകൾ നിശ്ചയിക്കുന്നതിൽ കാലതാമസം: സംസ്ഥാനത്ത് ബസ്,ഓട്ടോ,ടാക്സി നിരക്ക് വർദ്ധനവ് ഇന്ന് മുതൽ നിലവിൽ വരില്ല.


കോട്ടയം: സംസ്ഥാനത്ത് ബസ്,ഓട്ടോ,ടാക്സി നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും ഫെയർ സ്റ്റേജ് നിരക്കുകൾ നിശ്ചയിക്കുന്നതിൽ കാലതാമസം മൂലം നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങാൻ ഒരാഴ്ച കൂടി കാലതാമസമുണ്ടാകും. നിരക്ക് വർദ്ധനവ് എൽഡിഎഫ് യോഗത്തിൽ അംഗീകാരമായെങ്കിലും ഓർഡിനറി,ഫാസ്റ്റ്,സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെ ഫെയർ സ്റ്റേജ് നിരക്കുകൾ നിരക്കുകൾ പ്രത്യേകം നിര്ണയിക്കേണ്ടതിനാൽ ഇതിനു ശേഷം മാത്രമാകും ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കുക. ബാസ്സ് യാത്രാ നിരക്ക് മിനിമം ചാർജ് 10 രൂപയും പിന്നീടുള്ള കിലോമീറ്ററിന് ഒരു രൂപ വീതവുമാണ് കൂടുന്നത്. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ നിലവിൽ വർദ്ധനവില്ല. ഓട്ടോ-ടാക്സി വാഹനങ്ങളുടെയും പുതുക്കിയ നിരക്ക് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. അതേസമയം ഓട്ടോ-ടാക്സി വാഹനങ്ങളിൽ വെയിറ്റിംഗ് ചാർജ്, രാത്രി യാത്രാ നിരക്കുകളിൽ മാറ്റമില്ല.