നാഷണൽ സെക്യൂരിറ്റി ഗാർഡ് ദേശീയ വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാനത്തിനും ഒപ്പം കോട്ടയം ജില്ലാ പോലീസിനും അഭിമാനമായി ബെയ്‌ലി.


കോട്ടയം: നാഷണൽ സെക്യൂരിറ്റി ഗാർഡ് ദേശീയ തലത്തിൽ മനസറിൽ സംഘടിപ്പിച്ച കെ-9 വാലിഡിഷനില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാനത്തിനും ഒപ്പം കോട്ടയം ജില്ലാ പോലീസിനും അഭിമാനമായി ബെയ്‌ലി. സംസ്ഥാന പോലീസിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം ജില്ലാ പോലീസിലെ കെ-9 സ്ക്വാഡിലെ ബെയ്‌ലി- 287 എന്ന പോലീസ് നായ. ബെയ്‌ലിയെയും ഹാൻഡലർമാരായ എ.എസ്.ഐ ആന്റണി പി എം, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ എന്നിവരെയും ജില്ലാ പോലീസ് മേധാവി ഡി.ശില്പ അഭിനന്ദിച്ചു. ചടങ്ങിൽ നർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി  എം. എം. ജോസ്, ഡോഗ് സ്ക്വാഡിലെ എ.എസ്.ഐ പ്രേംജിമോൻ, എ.എസ്.ഐ അനിൽകുമാർ എന്നിവരും സന്നഹിതരായിരുന്നു.