സ്കൂൾവിക്കി പുരസ്ക്കാരം 2022: ക്ലസ്റ്റർ തലത്തിൽ മൽസരിക്കുന്നത് കോട്ടയം ജില്ലയിൽ നിന്നും 16 സ്‌കൂളുകൾ.


കോട്ടയം: സ്കൂൾവിക്കി പുരസ്ക്കാരം2022 ൽ ക്ലസ്റ്റർ തലത്തിൽ കോട്ടയം ജില്ലയിൽ നിന്നും മൽസരിക്കുന്നത് 16 സ്‌കൂളുകൾ ആണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. സംസ്ഥാന തലത്തിൽ ആകെ 344 സ്കൂളുകളാണ് ക്ലസ്റ്റർ തലത്തിൽ യോഗ്യത നേടിയത്. കോട്ടയം ജില്ലയിൽ നിന്നും സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ, എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്, അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്, എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം, സെന്റ് തോമസ്സ് എച്ച്.എസ് പാലാ, സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ, സെന്റ് മേരീസ് എൽ പി എസ് തീക്കോയി, മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം, സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം, സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്, സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം, അയർക്കാട്ടുവയൽ പയനിയർ യുപിഎസ്, സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്, സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക് എന്നീ സ്‌കൂളുകളാണ് ക്ലസ്റ്റർ തലത്തിൽ യോഗ്യത നേടിയത്.