കോട്ടയം: കോട്ടയത്ത് ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണു പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന റിയ മാത്യു(15)ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. റിയ താമസിക്കുന്ന ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു. കാൽ വഴുതി വീണതാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ആത്മത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാത്രി പെൺകുട്ടിയ കാണാതായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. തുടർന്ന് ഫ്ലാറ്റിൽ നിന്നും വീണാതായുള്ള വിവരം അറിഞ്ഞു എത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് പെൺകുട്ടി വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളും പോലീസും ചേർന്ന് കുട്ടിയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാപിതാക്കളുടെ മൊഴി കൂടി എടുത്ത ശേഷം മാത്രമേ സംഭവത്തിൽ വ്യക്തതയുണ്ടാകു എന്ന് പോലീസ് പറഞ്ഞു. ടെന്നി കുര്യൻ ആണ് റിയയുടെ പിതാവ്, കോട്ടയം പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് റിയ.
കോട്ടയത്ത് ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണു പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു, അപകടം ഇന്നലെ രാത്രി.