പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ വിള്ളൽ.


മണിമല: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ വിള്ളൽ. പാതയുടെ ഭാഗമായ മണിമല-പൊൻകുന്നം റോഡിൽ മൂലേപ്ലാവ് പുതുതായി നിർമ്മിച്ച പാലത്തിനു സമീപ ഭാഗത്തെ റോഡിലാണ് വിള്ളൽ വീണിരിക്കുന്നത്. പുതുതായി പാലം നിർമ്മിച്ചു ശേഷം അപ്പ്രോച്ച് റോഡ് നിർമ്മിച്ചു ടാർ ചെയ്തിരുന്നു. അപ്രോച് റോഡിനെ പാലത്തിനോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്. നിലവിൽ ഈ ഭാഗത്ത് പുതിയ പാതയിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇതിനു മുൻപും പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ വിവിധ ഭാഗങ്ങളിൽ വിള്ളൽ വീണിരുന്നു. പാതയുടെ പ്ലാച്ചേരി മുതൽ പൊൻകുന്നം വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിരവധി പരാതികളായിരുന്നു ഉയർന്നു വന്നിരുന്നത്.