മാതാപിതാക്കളോട് പിണങ്ങി പാമ്പാടിയിൽ 12 വയസ്സുകാരൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു.


പാമ്പാടി: മാതാപിതാക്കളോട് പിണങ്ങി പാമ്പാടിയിൽ 12 വയസ്സുകാരൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം സ്വദേശി അറയ്ക്കൽ പറമ്പിൽ ശരത് ചന്ദ്രന്റെ മകനും ശ്രീഭദ്രാ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ മാധവ് S നായർ (12 ) ആണ് മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്നു പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. 80 ശതമാനത്തിലധികം പൊള്ളലേറ്റ മാധവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ് ചെറുവള്ളിക്കാവ് ക്ഷേത്രം ജീവനക്കാരനാണു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെ തുടർന്ന് വീട്ടിലിരുന്ന പെട്രോൾ എടുത്ത് സ്വയം ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.