കാഞ്ഞിരപ്പള്ളി: പാലാ സ്വദേശിനിയായ യുവതിക്ക് ഇൻസ്റ്റാഗ്രാമിൽ അശ്ളീല സന്ദേശം അയച്ചെന്നു ആരോപിച്ചു യുവാവിനെ മർദിച്ച കാമുകനും സുഹൃത്തുക്കളും കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ. പാലാ സ്വദേശിനിയായ നേഴ്‌സിങ് വിദ്യാർത്ഥിനിക്ക് ഇൻസ്റാഗ്രാമിലൂടെ അശ്ളീല സന്ദേശം അയച്ചെന്നു ആരോപിച്ചു മുണ്ടക്കയം സ്വദേശിയായ 23 കാരനെയാണ് കാമുകനും സുഹൃത്തുക്കളും ചേർന്ന് വിളിച്ചു വരുത്തി മര്ദിച്ചത്. സംഭവത്തിൽ ഫെമിൽ തോമസ്(20), ഇമ്മാനുവൽ(21), മിഥുൻ(23) എന്നിവരാണ് കാഞ്ഞിരപ്പള്ളിയിൽ പോലീസ് പിടിയിലായത്. മൂവരും ചേർന്ന് യുവാവിനെ മർദിക്കുന്നതു കണ്ടു നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. വധശ്രമത്തിന് കേസ് എടുത്തു യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയായ നെസ്‌സിങ് വിദ്യാർത്ഥിനിക്ക് മുണ്ടക്കയം സ്വദേശിയായ യുവാവ് സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് യുവതി ഫെമിലിനെ അറിയിക്കുകയും തുടർന്ന് യുവതിയെന്ന വ്യാജേന ഫെമിൽ മുണ്ടക്കയം സ്വദേശിയുമായി സംസാരിക്കുകയും നേരിൽ കാണാനായി വിളിച്ചു വരുത്തുകയുമായിരുന്നു. സ്ഥലത്തെത്തിയ യുവാവിനെ ഫെമിലും സുഹൃത്തുക്കളും ചേർന്നു മർദിക്കുകയായിരുന്നു.
പാലാ സ്വദേശിനിയായ യുവതിക്ക് ഇൻസ്റ്റാഗ്രാമിൽ അശ്ളീല സന്ദേശം അയച്ചെന്നു ആരോപിച്ചു യുവാവിനെ മർദിച്ച കാമുകനും സുഹൃത്തുക്കളും കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ.