മണിമല: മണിമലയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നേഴ്സ് മരിച്ചു. മണിമല കരിമ്പനക്കുളം സ്വദേശിനി ചിത്തിര (29) ആണ് അപകടത്തിൽ മരിച്ചത്.
പൊന്കുന്നത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്ന ചിത്തിരയും മറ്റൊരു ജീവനക്കാരിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മണിമല സ്വദേശിയുടെ ബൈക്കും തമ്മിൽ കരിമ്പനക്കുളത്തിനു സമീപം വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചിത്തിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിയെയും ബൈക്ക് യാത്രികനായ യുവാവിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.