വിഷുവും ദുഃഖവെള്ളിയും: ജില്ലയിലെ ഭൂരിഭാഗം പെട്രോൾ പമ്പുകളും അടഞ്ഞു തന്നെ, തുറന്നു പ്രവർത്തിക്കുന്നവയിൽ വാഹനത്തിരക്ക്.


കോട്ടയം: വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ജില്ലയിലെ ഭൂരിഭാഗം പെട്രോൾ പമ്പുകളും ഇന്ന് അടഞ്ഞു കിടക്കുകയാണ്. ജില്ലയിലെ പ്രധാന നഗരങ്ങളിലുൾപ്പടെ ഗ്രാമീണ മേഖലകളിലും ഭൂരിഭാഗം പെട്രോൾ പമ്പുകളും ഇന്ന് അടഞ്ഞു തന്നെയാണ്.

ചുരുക്കം ചില പെട്രോൾ പമ്പുകൾ മാത്രമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തുറന്നു പ്രവർത്തിക്കുന്നത്. ഇന്ന് തുറന്നു പ്രവർത്തിക്കുന്ന പമ്പുകളിൽ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ദീർഘനേരം കാത്തു കിടന്നാണ് വാഹനങ്ങളിൽ ഇന്ധനം നറയ്ക്കുന്നത്.

വിഷു ആഘോഷങ്ങളുടെ ഭാഗമായി ബന്ധു വീടുകളിലേക്ക് യാത്ര ചെയ്യുന്നവരും ദുഖവെള്ളിയുടെ ചടങ്ങുകൾക്കായി പള്ളികളിലേക്കും മലയാറ്റൂർ, വാഗമൺ, അരുവിത്തുറ വല്യച്ഛൻമല തുടങ്ങിയ കുരിശുമലകളിലേക്കും യാത്ര ചെയ്യുന്നവരുമാണ് ഇതോടെ ബുദ്ധിമുട്ടിലായത്. 

ചിത്രം: സോഷ്യൽ മീഡിയ.