പാലാ: ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ വെങ്കല മെഡൽ നേടി പാലാ സ്വദേശി. പാലാ നീലൂർ സ്വദേശി ജോസ് പി ടി(ജോസുകുട്ടി) ആണ് ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ വെങ്കല മെഡൽ നേടി പാലായ്‌ക്കൊപ്പം കോട്ടയത്തിനും അഭിമാനമായി മാറിയത്.
പാലാ ഹെർക്കുലീസ് ജിമ്മിൽ പരിശീലനം നടത്തുന്ന ജോസുകുട്ടി പാലാ അഡാർടിലെ അക്കൗണ്ടന്റും ആണ്. മിസ്റ്റർ ഇന്ത്യ മത്സരത്തിൽ വെങ്കല മെഡൽ നേടിയതിനൊപ്പം മിസ്റ്റർ വേൾഡ് പ്രഥമ ആറിലും സാന്നിധ്യമുറപ്പിച്ചു അഭിമാനത്തിളക്കത്തിന് ഇരട്ടി മധുരം പകർന്നിരിക്കുകയാണ് ജോസുകുട്ടി.
ഏപ്രിൽ 18 ന് ആണ് മിസ്റ്റർ ഇന്ത്യ മത്സരം നടന്നത്. മിസ്റ്റർ കോട്ടയം 2022 പട്ടവും ജോസുകുട്ടി കരസ്ഥമാക്കിയിരുന്നു. മുൻപ് മിസ്റ്റർ കോട്ടയം, മിസ്റ്റർ കേരളാ, മിസ്റ്റർ സൗത്ത് ഇന്ത്യ എന്നീ പട്ടങ്ങളിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു.