കോട്ടയം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പങ്കുവെയ്ക്കലിന്റെ പെസഹ പെരുന്നാള്‍ ആചരിക്കും. ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിന്റെയും ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്. ഇന്ന് മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങൾ ക്രൈസ്തവർക്ക് വിശുദ്ധിയുടെയും വ്രത ശുദ്ധിയുടെയും നാളുകളാണ്. വിശുദ്ധ വാര ആചാരണത്തിനായി ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പെസഹാ തിരുക്കർമ്മങ്ങളോടെ ആരംഭിക്കുന്ന വിശുദ്ധ ദിനങ്ങൾ ദേവാലയത്തിൽ ഭക്തിനിർഭരമായി വിശ്വാസികൾ ആചരിക്കും. യേശുദേവൻ വിനയത്തിന്റെ മാതൃക കാട്ടി ശിഷ്യരുടെ കാൽ കഴുകിയതിന്റെ ഓർമ്മക്കായി ദേവാലയങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകൾ കഴുകി ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധ കുർബാനയുടെ സ്ഥാപനം ആചരിക്കും. തുടർന്ന് അപ്പം മുറിക്കൽ ശുശ്രൂഷ ദേവാലയത്തിലും തുടർന്ന് സന്ധ്യാ പ്രാർത്ഥനകൾക്ക് ശേഷം വീടുകളിലും അപ്പം മുറിക്കൽ ചടങ്ങുകൾ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ആഘോഷങ്ങൾ ഒഴിവാക്കി ആചാര അനുഷ്ഠാനങ്ങൾ മാത്രമായിരുന്നു നടന്നത്. കാൽകഴുകൽ ശുശ്രൂഷയും അപ്പം മുറിക്കൽ ശുശ്രൂഷയും ദേവാലയങ്ങളിൽ നടത്തിയിരുന്നില്ല. ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ രാവിലെയും വൈകിട്ടുമായാണ് ചടങ്ങുകൾ നടത്തുന്നത്.
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പങ്കുവെയ്ക്കലിന്റെ പെസഹ പെരുന്നാള്‍ ആചരിക്കും, ക്രൈസ്തവർക്ക് ഇനിയുള്ള ദിവസങ്ങൾ വിശുദ്ധിയുടെയും വ്രത ശുദ്ധിയുടെയും നാള