നൂറിന്റെ നിറവിൽ മണിമല! ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി പദ്ധതി നിർവ്വഹണവും കെട്ടിട നികുതിയും തൊഴിൽക്കരവുമുൾപ്പടെ മുഴുവൻ നികുതി പിരിവും 100 ശത


മണിമല: മണിമല ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി പദ്ധതി നിർവ്വഹണവും കെട്ടിട നികുതിയും തൊഴിൽക്കരവുമുൾപ്പടെ മുഴുവൻ നികുതി പിരിവും 100 ശതമാനം പൂർത്തീകരിച്ചു. ചരിത്ര നേട്ടത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിൽ വിജയ ദിനാഘോഷം സംഘടിപ്പിച്ചു.

പദ്ധതി നിർവ്വഹണം വിജയകരമായി പൂർത്തീകരിച്ച  ഇംപ്ലിമെന്റിംഗ്  ഓഫീസർമാരെയും നികുതി പിരിവിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് പി.രാജേഷ്കുമാർ മൊമെന്റോകൾ നൽകി ആദരിച്ചു. വാർഷിക പദ്ധതിയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ച കരാറുകാരെയും ചടങ്ങിൽ ആദരിച്ചു.

അഞ്ചു വർഷക്കാലത്തെ സേവനത്തിന് ശേഷം കങ്ങഴയിലേക്ക് സ്ഥലം മാറിപ്പോകുന്ന ആയുഷ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ജി. ജ്യോതിഷിന് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദനങ്ങളും ചടങ്ങിൽ നേർന്നു. ചരിത്ര നേട്ടം മണിമല ഗ്രാമ പഞ്ചായത്ത് സ്വന്തമാക്കിയപ്പോൾ ഒരു ജില്ലാ ഓഫീസർ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ചപ്പോൾ തീർച്ചയായും അവരിലെ ആത്മവിശ്വാസവും അവർക്കുണ്ടായ സന്തോഷവും ഇരട്ടിയായിട്ടുണ്ടാകും എന്നതിൽ സംശയമില്ല എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു. വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.