കൊച്ചി: കൊച്ചിയിൽ കുടുംബ വഴക്കിനെ തുടർന്ന് തുണിക്കടയിൽ നിന്നും വിളിച്ചിറക്കി ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കോട്ടയം സ്വദേശിനിയും തുണിക്കടയിലെ ജീവനക്കാരിയുമായ സജ്‌നക്കാണ് കുത്തേറ്റത്.
സംഭവത്തിൽ ഭർത്താവ് ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇടപ്പള്ളി ടോളിന് സമീപം തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്ന സജ്നയെ വിളിച്ചിറക്കി ഷിബു കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സജ്ന ആശുപത്രിയിൽ ചികിത്സയിലാണ്.