കോട്ടയം: കോട്ടയത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പാറോലിക്കല്‍-കാരിത്താസ് റെയില്‍വേ ഗേറ്റുകള്‍ക്കിടയിലാണ് 40 വയസ്സുള്ള പുരുഷ മൃതദേഹം കണ്ടെത്തിയത്.
ആളാരാണെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് കിലോമീറ്ററോളം റെയിൽവേ ട്രാക്കിലൂടെ ഏറ്റുമാനൂര്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.