കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പാലത്തിന്റെ കൈവരികളുടെയും അപ്രോച്ച് റോഡിൻ്റെയും നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു നൽകി. പ്രളയത്തിൽ തകർന്ന അഞ്ചിലിപ്പ പാലത്തിൻ്റെ ഇരു സൈഡിലെയും റോഡുകളും സംരക്ഷണ ഭിത്തിയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ചത്. ഗതാഗത യോഗ്യമാക്കിയ പാലത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ നിർവഹിച്ചു. ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 2 ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടര മാസം കൊണ്ടാണ് പൂർത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ, അഞ്ചലിപ്പ സെൻ്റ് പയസ് ദേവാലയ വികാരി, ഫാദർ സെബാസ്റ്റ്യൻ ഉളളാട്ട്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, ടി. ജെ മോഹനൻ, കെ.എസ് എമേഴ്സൺ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻ മാരായ വി എൻ രാജേഷ്, ശ്യാമള ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, വി പി രാജൻ, മജ്ഞു മാത്യു, ബിജു ചക്കാല തുടങ്ങിയവർ സംബന്ധിച്ചു.
പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളി അഞ്ചലിപ്പ പാലത്തിന്റെ കൈവരികളുടെയും അപ്രോച്ച് റോഡിൻ്റെയും നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു നൽകി.