കോട്ടയം: കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ വീട് നിർമ്മാണത്തിന് കെ-റെയിലിന്റെ അനുമതി വേണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദത്തിൽ വിശദീകരണവുമായി കെ-റെയിൽ രംഗത്ത്. കെട്ടിടം പണിയാൻ അനുമതി വേണ്ട എന്നും ഇപ്പോഴുള്ളത് സാമൂഹികാഘാത പഠനം മാത്രം ആണെന്നും കെ-റെയിൽ അധികൃതർ പറഞ്ഞു. അതേസമയം കെ-റെയിലിനെതിരെ വീണ്ടും ജനവികാരം തിരിക്കാനുള്ള വ്യാജ പ്രചാരണങ്ങളാണ് ഇതിനു പിന്നിലുള്ളതെന്നും ഇപ്പോൾ നടക്കുന്നത് എന്നും കെ-റെയിൽ അധികൃതർ വ്യക്തമാക്കി. ബഫർ സോണായിരിക്കുന്നതിനാൽ വീട് നിർമ്മാണത്തിന് കെ-റെയിൽ അനുമതി വേണമെന്നായിരുന്നു പനച്ചിക്കാട് പഞ്ചായത്ത് അധികൃതരുടെ വാദം. ഇതിനായി പഞ്ചായത്ത് സെക്രട്ടറി കെ-റെയിലിനു കത്തും അയച്ചിരുന്നു. പനച്ചിക്കാട് സ്വദേശിയായ സിബിയാണ് വീടിന്റെ രണ്ടാം നില പണിയുന്നതിനായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. കെ-റെയിൽ വിശദീകരണം എത്തിയതോടെ പഞ്ചായത്ത് അധികൃതർ സിബിക്ക് വീട് പണിയാനുള്ള അനുമതി നൽകി.
കെട്ടിടം പണിയാൻ അനുമതി വേണ്ട, ഇപ്പോഴുള്ളത് സാമൂഹികാഘാത പഠനം മാത്രം, നടക്കുന്നത് വ്യാജ പ്രചാരണം; കെ-റെയിൽ.