പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കോവിഷീൽഡ്‌ വാക്‌സിനേഷൻ, സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യം.


പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കോവിഷീൽഡ്‌ വാക്‌സിനേഷൻ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വിതരണം ചെയ്യും. കോവിൻ പോർട്ടൽ വഴി ബുക്ക് ചെയ്തോ സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉപയോഗിച്ചതും വാക്സിൻ സ്വീകരിക്കാവുന്നതാണ്. കോവിഡ് പ്രതിരോധ വാക്സിനായ കോവീഷീൽഡിന്റെ ഒന്നാം ഡോസ്, രണ്ടാം ഡോസ്, കരുതൽ ഡോസ് വാക്സിനുകളാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 04822 269 500