വാഗമൺ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.


ഈരാറ്റുപേട്ട: വാഗമൺ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ സ്വദേശിയായ രോഹിത്(23) ആണ് മുങ്ങി മരിച്ചത്. വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനായി എത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവാണ് പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രോഹിത് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. യുവാവിനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.