പാലാ: പാലായിൽ മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലാ-തൊടുപുഴ പ്രധാന പാതയിൽ കൊല്ലപ്പള്ളിയിൽ ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പാലാ മുണ്ട് പാലത്തുള്ള ബന്ധുവിട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകട വിവരം അറിഞ്ഞെത്തിയവർ വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.