കുറവിലങ്ങാട്: കുറവിലങ്ങാട് വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ രാത്രി ഏഴരയോടെ കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡ് ജംഗ്ഷനു സമീപം ആണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് 5 വാഹനങ്ങളിലിടിക്കുകയായിരുന്നു.
3 ഓട്ടോ റിക്ഷകളിലും ഒരു കാറിലും ഒരു സ്‌കൂട്ടരിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഭര്‍ത്താവ് യു.ഡി. മത്തായി, ഓട്ടോ ഡ്രൈവർ, മറ്റു 3 പേർക്കുമാണ് പരിക്കേറ്റത്.
അതേസമയം അപകടം ഉണ്ടായ ശേഷം കാർ ഓടിച്ചിരുന്നയാളും കാറിലുണ്ടായിരുന്നവരും രക്ഷപ്പെട്ടതായാണ് വിവരം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.