മരണത്തിലും പിരിയാത്ത ദാമ്പത്യം, ഭർത്താവ് മരിച്ചു അഞ്ചാം ദിവസം ഭാര്യയും വിട പറഞ്ഞു.


എരുമേലി: ഭർത്താവ് മരിച്ചു അഞ്ചാം ദിവസം ഭാര്യയും വിട പറഞ്ഞു. എരുമേലി വെൺകുറിഞ്ഞി ടി സി വർഗീസ്(86) ഭാര്യ മറിയാമ്മ(81) ആണ് മരണമടഞ്ഞത്. ടി സി വർഗീസ് ഈ മാസം ഒന്നിനാണ് മരിച്ചത്.

 

ബന്ധുക്കൾ എത്തുന്നതിനായി സംസ്കാര ചടങ്ങുകൾ നീട്ടി വയ്ക്കുകയും തുടർന്ന് കഴിഞ്ഞ 5 നു എരുമേലി മണിപ്പുഴ ക്രിസ്തുരാജാ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. വർഗീസിന്റെ സംസ്കാര ദിവസമായ 5 നാണു ഭാര്യ മറിയാമ്മയും മരണമടഞ്ഞത്.

 

ഇതോടെ ഇരുവരുടെയും സംസ്കാരം ഒരേ ദിവസം തന്നെ നടത്തുകയായിരുന്നു. വർഗീസ് സ്‌കൂൾ ജീവനക്കാരനായിരുന്നു. ജെയിംസ്,സെലിൻ,തോമാച്ചൻ,ജാൻസി,കുഞ്ഞുമോൻ എന്നിവരാണ് മക്കൾ. അനു,രാജു,ഡെയ്‌സി, സണ്ണി,ബിന്ദു എന്നിവരാണ് മരുമക്കൾ.