പാലാ: പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിക്കുകയും ഭർത്താവിനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് ബിജെപി പാലാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്ഥലം എംഎൽഎ യും എംപി യും വിഷയത്തിൽ മൗനം പാലിക്കുന്നത് പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും പാലായിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അധികവും ഇരുപാർട്ടികളിലുംപ്പെട്ട പ്രവർത്തകരാണെന്നും ബിജെപി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം കേന്ദ്ര വനിതാകമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തുടർനിയമസഹായം ഉറപ്പ് നൽകുന്നുവെന്നും യുവതിയെയും കുടുംബത്തെയും നേരിൽ കണ്ട് ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ അറിയിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ജീ അനീഷ്, ബിനീഷ് ചൂണ്ടച്ചേരി, ബിജെപി കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ജനപ്രതിനിധികളായ സ്മിത വിനോദ്, മഞ്ചു ദിലീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.