പാലായിൽ വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശികളായ അഞ്ചു പേർ പോലീസ് പിടിയിൽ.


പാലാ: പാലായിൽ വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശികളായ അഞ്ചു പേർ പോലീസ് പിടിയിൽ. ഈരാറ്റുപേട്ട സ്വദേശികളായ തൈപ്പറമ്പിൽ ഉനൈസ് (21), കൊല്ലംപറമ്പിൽ അക്മൽ റിസ്വാൻ (21), പുതുപ്പറമ്പിൽ മുഹമ്മദ് ഫഹദ് (18), വാകച്ചേരിയിൽ അൻസിൽ(21) എന്നിവരെയാണ് പിടികൂടിയത്.

 

പോലീസ് പിടികൂടിയ 5 പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ഭരണങ്ങാനത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് ഇയോൺ കാറിൽ പോകുകയായിരുന്നു ഇവർ. ഇവരിൽ നിന്നും 30 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.

 

പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇത് പാലായിൽ വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാനെന്നു യുവാക്കൾ പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.