മണിക്കൂറുകളുടെ വ്യത്യാസത്തിൽ യുകെ മലയാളികളെത്തേടി എത്തിയത് രണ്ട് മരണവാർത്തകൾ, ബ്രിട്ടനിൽ മരണമടഞ്ഞ ഇരുവരും കോട്ടയം സ്വദേശികൾ.


കോട്ടയം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ യുകെ മലയാളികളെത്തേടി എത്തിയ രണ്ട് മരണവാർത്തകളുടെ ദുഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കാനാൽ സൈമൺ ജോസഫിന്റെയും സിസിലിയുടെയും മകൻ സനിൽ സൈമൺ(34), കുമരകം പുത്തൻകളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61) എന്നിവരാണ് ഇന്നലെ ബ്രിട്ടനിൽ മരിച്ചത്.

 

ഇരുവരും കാൻസർ ബാധിതരായി ചികിത്സയിലായിരുന്നു. സനിൽ രണ്ടുവർഷത്തോളമായി ക്യാൻസർ ചികിത്സയിലായിരുന്നു. സനിലിന്റെ മാതാപിതാക്കളായ സൈമണും സിസിലിയും  മാഞ്ചസ്റ്ററിലെ ലീയിൽ തന്നെയാണ് താമസിക്കുന്നത്. കോതനല്ലൂർ(ചാമക്കാല) ചിറക്കരപറമ്പിൽ അനു സനിലിന്റെ ആണ് ഭാര്യ.ഏക സഹോദരി സലോണി ജോസഫ് കുന്നശ്ശേരിൽ ബർമിംഗ്ഹാമിലാണ്.

 

പോര്‍ട്‌സ്മൗത്തിൽ താമസിക്കുന്ന ജെസി ജോൺസൺ ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്ന ജെസി ജോൺസൺ 18 വർഷമായി പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ചിന്നു അജോ,കെവിൻ ജോൺസൺ എന്നിവരാണ് മക്കൾ. അജോ കൂന്തമറ്റത്തിൽ മരുമകനാണ്.