പൊൻകുന്നത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.


പൊൻകുന്നം: പൊൻകുന്നത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇളംങ്ങുളം ഒട്ടയ്ക്കൽ  പാമ്പയ്ക്കൽ വിജയൻ-സുലോചന ദമ്പതികളുടെ മകൻ അരുൺ ആണ് മരിച്ചത്.

 

പൊൻകുന്നം കൂരാലി ഒട്ടക്കൽ റോഡിൽ മക്കനാ പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അരുൺ സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ പൊങ്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.