ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു: ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം!


തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു അടുത്ത 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യത എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

 

ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം ആണ് രൂപപ്പെട്ടിരിക്കുന്നത്. ന്യുന മർദ്ദ സ്വാധീനഫലമായി മാർച്ച്‌ 5,6,7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.